ജില്ലയില് അതിശക്തമായ മഴയുടെ സാഹചര്യത്തില് മണ്ണിടിച്ചില്, ഉരുള്പൊട്ടല് തുടങ്ങിയ ദുരന്ത സാധ്യതകള് ഒഴിവാക്കുന്നതിനായി ജൂണ് 30 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള് നിര്മിക്കുക, നിര്മാണത്തിനായി ആഴത്തില് മണ്ണ് മാറ്റുക എന്നീ പ്രവര്ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന് ഉത്തരവായി. നിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്പ്പെട്ടാല് പൊതുജനങ്ങള്ക്ക് അതാത് താലൂക്കുകളിലെ കണ്ട്രോള് റൂമുകളില് പരാതിപ്പെടാവുന്നതാണ്.
In Pathanamthitta district, quarries and soil extraction have been stopped